പള്ളം: ശുദ്ധ ജല വിതരണ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ ഇന്നലെ രാത്രിയിൽ മോഷ്ടിക്കപ്പെട്ടു.
ഇന്നലെ രാത്രിയിൽ രണ്ടുമണിയോട് കൂടിയാണ് പള്ളം പോസ്റ്റ് ഓഫീസിനു സമീപമുള്ള പച്ചമീൻ കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന കട ഉടമ കൂടിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് മോട്ടോർ അടക്കം പമ്പുസെറ്റ് മോഷ്ടിക്കപ്പെട്ടത്.
ഇതു സംബന്ധിച്ചു അധികാരികൾ ചിങ്ങവനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങളും മറ്റനേകം കച്ചവട സ്ഥാപനങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ പരിസരങ്ങളിൽ പോലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. മോഷണത്തിന്റെ സി സി ടി സി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
