ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചു; ഫിസിയോ തൊറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി.

പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയി.

അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ്, കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.