തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു.
കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575 കേസുകള്‍ രജിസ്റ്റർ ചെയ്തു. 1.9 കിലോ MDMA പിടിച്ചെടുത്തു.
പ്രവർത്തനം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നത്തെ യോഗത്തില്‍ കേന്ദ്ര ഏജൻസികളും ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോട് കൂടി തുടർപ്രവർത്തനം ശക്തമാക്കും. ലഹരി മരുന്ന് വരുന്നത് അതിർത്തിക്ക് അപ്പുറത്ത് നിന്നും. അതെങ്ങനെ തടയാമെന്നു ഇന്ന് ചർച്ച ചെയ്തു. എവിടെ നിന്നാണ് ഇവ വരുന്നതെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികള്‍ കേരള പൊലീസിനെ സഹായിക്കാമെന്നു ഉറപ്പ് നല്‍കി. അവരെല്ലാം ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ചു. തുടർപ്രവർത്തനങ്ങളില്‍ മാറ്റമുണ്ടാകും. കൂടുതല്‍ പോലീസ് നായ്ക്കള്‍ക് നർക്കോട്ടിക്സ് കണ്ടെത്താനുള്ള പരിശീലനം നല്‍കും. മൂന്നു ഘട്ടമായി തൂഫാൻ നടപ്പാക്കും. 1.തൂഫാൻ സ്ട്രൈക്ക് ലഹരി നില്‍ക്കുന്നവരെ പിടികൂടി നശിപ്പിക്കുക, 2.തൂഫാൻ വാരിയർസ്- മോഹൻലാല്‍ ഉള്‍പ്പടെ തൂഫാൻ വാരിയർ ആയി ചേർന്നു. 3.തൂഫാൻ കെയർ- ലഹരി ഉപയോഗിക്കുന്നവരെ റീഹാബിലിറ്റേറ്റ് ചെയ്യും.
എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറും തൂഫാന്റെ ഭാഗമായി ചേർന്നു പ്രവർത്തിക്കും. ഓപ്പറേഷൻ തൂഫാൻ നിർത്തുമെന്നു ഒരാളും കരുതേണ്ട. സിനിമ സെറ്റ്കളിലെ ലഹരി ഉപയോഗം പരിശോധിക്കും. ഏതു കാരവൻ ആണേലും പരിശോധിക്കും. ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും. മുൻപേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരു മടിയും അക്കാര്യത്തില്‍ ഉണ്ടാകില്ല. നാല് എയർപോർട്ടുകളിലും,തുറമുഖങ്ങളിലും സംയുക്ത ഓപ്പറേഷൻ നടത്തും. ഇതിനായി പ്രത്യേക യോഗം ചേരും. ലഹരി കണ്ണിയായ നൈജീരിയൻ സ്വദേശിയെ പിടികൂടിയ പന്തളം പോലീസിനെ അഭിനന്ദിക്കുന്നു. ലഹരി കേസുകളില്‍ ചാർജ് ഷീറ്റുകള്‍ വേഗം നല്‍കും.
പേഴ്സണല്‍ സ്റ്റാഫില്‍ ലഹരി കേസ് പ്രതിയുടെ ബന്ധു ആരോപണത്തില്‍ മന്ത്രി മറുപടി നല്‍കി. എന്റേ സ്റ്റാഫില്‍ ലഹരി കേസ് പ്രതികളായ ആരുമില്ല. തൂഫാനെ തകർക്കാൻ ഉള്ള പ്രചാരണങ്ങള്‍. 17 പേർ സ്റ്റാഫിലുണ്ട്. 25 പേരെ വരെ വെയ്ക്കാം. ലഹരി കേസില്‍ ഉള്ള ഒരാള്‍ പോലും ഉണ്ടാകില്ല. എന്നെ വിളിച്ചു ചോദിച്ചാല്‍ പോലും ഞാൻ പറഞ്ഞേനെ. നഹാസ് സ്റ്റാഫില്‍ ഇല്ല. അദ്ദേഹത്തെ സ്റ്റാഫില്‍ എടുക്കണമെന്ന് ആരും പറഞ്ഞിട്ടുമില്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഇങ്ങനെ വിളിച്ചു പറയരുതെന്നും അദ്ദേഹം വിമർശിച്ചു.
