തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടർന്ന് നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്നും കണ്ണൂർ, കാസർകോട് എന്നീ തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിലെ മഴ സാദ്ധ്യത പ്രവചനം
ഓറഞ്ച് അലർട്ട്
25.7.2024: കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ബുധൻ: കണ്ണൂർ, കാസർകോട്
വ്യാഴം: മലപ്പുറം, കോഴിക്കോട്, വയനാട്
വെളളി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ശനി: കണ്ണൂർ, കാസർകോട്
