കൊച്ചി: സൈബറിടത്തില്‍ സംഘടിത ആക്രമണം നടത്തിയെന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ ഹണിറോസ് നല്കിയ പരാതിയില്‍ ഇന്ന് കേസെടുത്തേക്കും.
എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനിലാണ് നടി ഇന്നലെ പരാതി നല്‍കിയത്. രാഹുല്‍ ഈശ്വറിനെതിരെ നടപടിക്കൊരുങ്ങുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ശേഷമാണ് നടി പരാതി നല്‍കിയത്.
രാഹുലിന്റെ ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടശേഷമാണ് നടി ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ നല്കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുല്‍ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് പരാതിയില്‍ ആരോപിക്കുന്നു.
