കടുവ ഭീതിയില്‍ പുല്‍പ്പള്ളിയിലെ അമരക്കുനി; വീണ്ടും ഒരു ആടിനെക്കൂടി കൊന്നു; പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി

കല്‍പ്പറ്റ: കടുവ ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് വയനാട് പുല്‍പ്പള്ളിയിലെ അമരക്കുനി.

വീണ്ടും കടുവയുടെ ആക്രമണത്തില്‍ ആട് ചത്തനിലയില്‍.
പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്. കടുവയെ പിടികൂടുന്നതിനു വേണ്ടി 3 കൂടുകള്‍ സ്ഥാപിച്ചിരുന്നു.

പുലർച്ചെയുണ്ടായ ഈ ആക്രമണത്തെത്തുടർന്ന് ഒരു കൂട് കൂടി സ്ഥാപിച്ചു. ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്ന് ആടുകളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കി.

കടുവയിറങ്ങിയ സാഹചര്യത്തില്‍ അമരക്കുനി മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.