ചങ്ങനാശേരി: നഗരസഭ കൗൺസിൽ യോഗത്തിൽ അങ്കണവാടി ടീച്ചർ നിയമനത്തിന്റെ പേരിലുള്ള വിവാദം ചോദ്യം ചെയ്‌ത ബിജെപി കൗൺസിലർമാരോട് നഗരസഭാ ചെയർപേഴ്‌സൺ മോശമായി പെരുമാറിയെന്നാരോപിച്ചും ഇഷ്ടക്കാരെ ഉൾപ്പെടുത്തി തസ്‌തികകളിൽ നടത്തിയ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
പെരുന്ന മാരാർജി ഭവനിൽനിന്നും ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിലെത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ മുനിസിപ്പൽ കൗൺസിലർ പ്ര സന്നകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു.
മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഷൈലമ്മ രാജപ്പൻ ഉദ്ഘാടനം ചെയ്തു.
രതീഷ് ചെങ്കിലാത്ത്, കണ്ണൻപായിപ്പാട്, എം.പി. രവി, പി.ആർ. വിഷ്‌ണുദാസ്, വിജയലക്ഷ്‌മി കൃ ഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
