പൃഥ്വിരാജ് കേരളം വിട്ടു; ഇനി സ്ഥിരതാമസം മുംബൈയിലെ 30 കോടിയുടെ ഫ്ലാറ്റില്‍ കുടുംബസമേതം; പിന്നില്‍ കരിയറും മകളുടെ പഠനവും

കൊച്ചി: മലയാള സിനിമയില്‍ വളരെ തിരക്കുകള്‍ ഉള്ള നടനാണ് പൃഥ്വിരാജ്.

നടൻ എന്നതിലുപരി സിനിമയുടെ മറ്റു പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ കേരളം വിട്ടു വന്ന വാർത്തയാണ് പുറത്തുവരുന്നത്.

പൊതുവേ ഷൂട്ടിങ്ങിനും മറ്റുമായി മറ്റു പല സ്ഥലങ്ങളിലേക്കും നമ്മുടെ നടന്മാർ താമസം മാറ്റുന്നത് പതിവാണ്. അതുപോലെതന്നെ പൃഥ്വിരാജ്യം മുംബൈയില്‍ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി. 30 കോടിയുടെ ഫ്ലാറ്റില്‍ ആയിരിക്കും ഇനി താരം സ്ഥിരതാമസം ആക്കുക എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ ബംഗ്ലാവ് വാങ്ങിയത്. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികള്‍ക്ക് പാലി ഹില്‍സില്‍ വസതികളുണ്ട്. ഇവിടേക്കാണ്‌ പൃഥ്വി കുടുംബസമേതം മാറിയതും.

എന്നാല്‍ ഇതേ സമയത്താണ് പല വിധത്തിലുള്ള വാർത്തകളും പ്രചരിച്ചത്. മല്ലിക സുകുമാരൻ സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള എന്തോ തർക്കത്തില് മക്കള്‍ വിട്ടുപോയി,പൃഥ്വി നാട് വിട്ടു എന്നൊക്കെയുള്ള ഫേക്ക് ന്യൂസുകളും പ്രചരിച്ചിരുന്നു.

എന്നാല്‍ അതിലൊന്നും ഒരു യാഥാർഥ്യമില്ലെന്നതാണ് സത്യം. കാരണം തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകള്‍ക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നല്‍കാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും മുംബൈയിലേക്ക് മാറിയത്.