സംസ്ഥാന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പൊൻതിളക്കവുമായി കോട്ടയം നാലാം സ്ഥാനത്ത്; മത്സരത്തിൽ 10 സ്വർണം ഉൾപ്പെടെ 24 മെഡലുകൾ നേടി

കോട്ടയം: കൊച്ചിയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കു 4–ാം സ്ഥാനം. സംസ്ഥാനതലത്തിൽ കോട്ടയത്തിന് ഇത്ര മികച്ച നേട്ടം ഇതാദ്യമാണ്. എറണാകുളത്തിനാണ് കിരീടം. തിരുവനന്തപുരം രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കോട്ടയം വനിതകൾ രണ്ടാം സ്ഥാനക്കാരായി.

കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിലെ 32 അംഗങ്ങളാണു ജില്ലയ്ക്കായി മത്സരിച്ചത്. ടീം ആകെ 24 മെഡലുകൾ നേടി (10 സ്വർണം, 9 വെള്ളി, 5 വെങ്കലം). മത്സരിച്ച പത്തംഗ വനിതാ ടീമിലെ എല്ലാവരും മെഡൽ നേടി (6 സ്വർണം, 4 വെള്ളി.)

സ്വർണ ജേതാക്കൾ: ഐഷത്ത് അംന, അഞ്ജന അശോക്, ഏലിയാമ്മ ഐപ്പ്, എം.വൈഗ വിനോദ്, അനുപമ സിബി, വിജി കെ.വിജയൻ, ജോയി മാത്യു, സാക്കിർ ഹുസൈൻ, ബോബി കുര്യൻ, സോളമൻ തോമസ്.

വെള്ളി: ക്രിസ്റ്റി സോളമൻ, പി.എൻ.ഷൈനി, രേഖ ഇ.രാജേന്ദ്രൻ, റിങ്കി റാണ, വി.വിനീഷ്, സിബി സെബാസ്റ്റ്യൻ, ടി.കെ.ഏബ്രഹാം, റോണി മാത്യൂസ്, ജൂവൽ കെ.തോമസ്.

വെങ്കലം: കെ.രവി കുമാർ, ജിൽസ് പി.ജോസ്, ജോൺ മാത്യു, ജിജി സ്കറിയ, കെ.എ സ്.സുമേഷ്. പരിശീലകൻ: സോളമൻ തോമസ്. മാനേജർ: ക്രിസ്റ്റി സോളമൻ.