പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അസഭ്യം പറച്ചിൽ ; അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച്‌ പ്രതി

ആലപ്പുഴ: അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച്‌ പ്രതി.
ചെങ്ങന്നൂർ വെണ്‍മണിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
സ്റ്റേഷനിലെ ഫോണിലേക്ക് സ്ഥിരമായി വിളിച്ച്‌ അസഭ്യം പറയുന്ന യുവാവിനെ കുറിച്ച്‌ അന്വേഷിക്കാൻ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയപ്പോഴാണ് സംഭവം.
പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത് പുന്തല മേലാപറമ്പ് സ്വദേശി വിനീഷാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിനീഷിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസിന് നേരെ അപ്രതീക്ഷിതമായി പെപ്പർ സ്പ്രേ പ്രയോഗിച്ചത്.
എസ്‌എച്ചഒ എം.സി അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് വിനീഷിനെ കീഴ്പ്പെടുത്തി.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിന് എന്തെങ്കിലും തരത്തില്‍ മാനസികാസ്വസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.