പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ട്; കൗണ്‍സലിംഗിനിടെ കുട്ടിതുറന്നു പറഞ്ഞത് പീഡനത്തിനിരയായ ഞെട്ടിക്കുന്ന വിവരം; 15 വയസുകാരിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 54കാരൻ അറസ്റ്റിൽ

മാന്നാർ: 15 വയസുകാരിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടില്‍ അച്യുതൻ എന്നു വിളിക്കുന്ന പൊടിയനെ(54) യാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിലേക്കുപോയ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ജൂണിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് കൗണ്‍സലിംഗ് നല്‍കിയതിനെ തുടർന്നാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്.

ഡോക്ടർ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ് ഐ, ഗിരീഷ്, ഗ്രേഡ് എസ്‌ഐ സുദീപ്, സിപിഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്‍റെ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.