വീടിന് കൂടുതൽ ഭംഗി കിട്ടാനും പോസിറ്റീവ് എനർജി ലഭിക്കാനുമൊക്കെയാണ് പൊതുവെ ചെടികൾ വളർത്തുന്നത്; വീടുകളിൽ ചെടികൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

വീടിന്റെ അകത്തളങ്ങളിലും പുറത്തും പലതരത്തിലുള്ള ചെടികൾ നമ്മൾ വളർത്താറുണ്ട്. വീടിന് കൂടുതൽ ഭംഗി കിട്ടാനും പോസിറ്റീവ് എനർജി ലഭിക്കാനുമൊക്കെയാണ് പൊതുവെ ചെടികൾ വളർത്തുന്നത്.

എന്നാൽ പല വീടുകളിലേയും സ്ഥിരം കാഴ്ചയാണ് അലക്ഷ്യമായി ചെടികൾ പടർന്ന് കാടുപിടിച്ച് കിടക്കുന്ന രീതി. തുടക്കത്തിലുള്ള ആവേശമൊന്നും പിന്നീട് കാണിക്കാത്തതാണ് ഇതിന് കാരണം. നന്നായി പരിചരിച്ചാൽ നന്നായി വളരുന്നതാണ് ചെടികൾ. ചെടികളുടെ പരിപാലനം എങ്ങനെയെന്ന് അറിയാം.