സിപിഐഎമ്മുമായി അകലം; പിന്നാലെ കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച് പികെ ശശി

കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പികെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനം രാജിവച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പികെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ് ഡയറക്ടർക്ക് രാജിക്കത്ത് കൈമാറി. പികെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇത്തവണ പികെ ശശി രാജി വെച്ചിരിക്കുന്നത് യുഡിഎഫ് ക്യാംപുമായി നടത്തുന്ന ആശയവിനിമയത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന സംശയവും ഉയരുന്നുണ്ട്.