മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മലപ്പുറം ദേശാഭിമാനി ഓഫീസിലെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
വ്യാഴാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി ദേശാഭിമാനി ഓഫീസിലേക്ക് വരും വഴിയാണ് പ്രതിഷേധം നടന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടിലെന്നാണ് റിപ്പോര്‍ട്ട്.
