തുറിച്ചു നോക്കിയത് ഇഷ്ടപ്പെട്ടില്ല; പെരുവയില്‍ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഏറ്റുമുട്ടിയത് മുപ്പതോളം വിദ്യാര്‍ഥികള്‍; പിടിച്ചു മാറ്റാന്‍ എത്തിയ നാട്ടുകാര്‍ക്കും തല്ലു കിട്ടി

കടുത്തുരുത്തി: പെരുവയില്‍ തുറിച്ചു നോക്കിയത് ഇഷ്ടപ്പെടാത്തത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.

ഒരാള്‍ക്കു പരുക്ക്. പുക്കേറ്റ ഒന്നാം വര്‍ഷ
വിദ്യാര്‍ഥിയെ പിറവം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുവ ഗവണ്‍മെന്റ് വെക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.

തിങ്കളാഴ്ച വൈകിട്ടു മൂന്നോടെ പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളിനു മുന്നില്‍ ആണു സംഘട്ടനം. ഒന്നാം വര്‍ഷ മൂന്നു വിദ്യാര്‍ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. മുപ്പതോളം പേരുടെ സംഘമാണു സംഘര്‍ഷത്തില്‍ പങ്കെടുത്തത്.

സ്‌കൂളിന് മുന്നിലെ കൊച്ചിന്‍ ടൈംസിന് മുന്നില്‍ നിന്നും ആരംഭിച്ച്‌ ശാന്തോം ആശുപത്രി വരെ സംഘട്ടനം നീണ്ടു.