കൊച്ചി: ബൈക്കില്‍ നഗ്നയാത്ര നടത്തിയ യുവാവിനെ അന്വേഷിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും.
പെരുമ്പാവൂർ ടൗണില്‍ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.
ഇയാളുടെ പിന്നില്‍ സഞ്ചരിച്ച മറ്റ് വാഹന യാത്രികർ പകർത്തിയ ദൃശങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ആലുവ ഭാഗത്തേക്കാണ് യുവാവ് വിവസ്ത്രനായി വാഹനമോടിച്ചത്. ഒരു ഷൂ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഇയാള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
