ജയിലിന് മുന്നില്‍ നേതാക്കള്‍; സ്വീകരണ പരിപാടികളൊഴിവാക്കി സിപിഎം; പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയ 4 പ്രതികള്‍ പുറത്തേക്ക്

കാസർകോട്: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കള്‍ ഇന്ന് പുറത്തിറങ്ങും.

പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലില്‍ എത്തി.

കാസർകോട് നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവർത്തകരും ജയിലിലെത്തുന്നുണ്ട്.

ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അല്‍പ്പസമയത്തിനകം പ്രതികള്‍ പുറത്തിറങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎല്‍എയുമായ കെ വി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.