കോട്ടയം പാമ്പാടി ടൗണിൽ അയ്യപ്പനും കോശിയും അടക്കമുള്ള നിരവധി സിനിമകളിൽ അഭിനയിച്ച നടനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പാടി : പാമ്പാടി ടൗണിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

നിരവധി സിനിമകളിൽ അഭിനയിച്ച പൊത്തൻപുറം ഉണക്കപ്ലാവിൽ താമസിക്കുന്ന
വിനോദിനെയാണ് പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ് ബാറിൻ്റെ മുമ്പിൽ പാർക്ക് ചെയ്ത കാറിൻ്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഉടൻ തന്നെ പോലീസിനെ വിവരം അറിച്ചു.

പാമ്പാടി എസ് എച്ച് ഒ സുവർണ്ണകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി മേൽ നടപടി സ്വീകരിച്ചു ,

കൈതമറ്റം ഫിലിംസിൻ്റെ നത്തോലി ഒരു ചെറിയ മീനല്ല ,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് വിനോദ്. അവിവാഹിതനാണ്