കോട്ടയത്ത് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം ജൂലൈ 24ന് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു

കോട്ടയം: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം പ്രതികൂല കാലാവസ്ഥയും ചില അസൗകര്യങ്ങളും കാരണം മാറ്റിവെച്ചു.

പകരം ജൂലൈ 24ന് രാവിലെ പത്തുമണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അങ്കണത്തിൽ നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു.

ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മന്നാ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയത്തെ ഒരു നിർധന കുടുംബത്തിന്റെ വായ്പാ കുടിശിക തീർത്ത് ആധാരം തിരികെ എടുത്തു നൽകുമെന്നാണ് ഉദ്ദേശിച്ചതെന്നും അതിനായി പൊൻകുന്നം ബാബു എന്നയാളെ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

തെറ്റിദ്ധാരണ മൂലം നിരവധി പേർ എത്തുന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.