വെജിറ്റേറിയനാണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്

കോട്ടയം: ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് വരെ ഒമേഗ 3 ആസിഡ് ആവശ്യമാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. പൊതുവേ മത്സ്യമാണ് ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസായി കണക്കാക്കുന്നത്. എന്നാല്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടര്‍ന്നവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ചിയ സീഡ്സ്

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്. കൂടാതെ പ്രോട്ടീനും നാരുകളുമൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

2. ഫ്‌ളാക്‌സ് സീഡ്

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. കൂടാതെ ഇവയില്‍ ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

3. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒരു നട്സാണ് വാള്‍നട്സ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

4. കിഡ്നി ബീന്‍സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ കിഡ്നി ബീന്‍സ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

5. ഇലക്കറികള്‍

ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കും. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

6. സോയാബീന്‍ ഓയില്‍

സോയാബീന്‍സിലും സോയാബീന്‍ ഓയിലിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.