അട്ടപ്പാടിയിൽ വയോധികനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി ; വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ചാണ് തീ കൊളുത്തിയത്, മരണകാരണം വ്യക്തമല്ല

പാലക്കാട് : അട്ടപ്പാടി അഗളിയില്‍ വയോധികന്‍ തീകൊളുത്തി മരിച്ചു. അഗളി സ്വദേശി സണ്ണിയാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികൾ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.