ലഖ്നോ: അമ്മയുടെ രോഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി മാതാപിതാക്കൾ. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ദമ്പതികൾ ബലി നൽകിയത്.
ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മമത, അച്ഛൻ ഗോപാൽ കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ദീർഘനാളായി രോഗ ബാധിതയായിരുന്നു മമത. അസുഖം ഭേദമാകണമെങ്കിൽ കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രിവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
