ഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷക്ക് കേന്ദ്രസേന വിന്യസിക്കാൻ തീരുമാനം.
പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പർ എത്തിക്കുന്നതിന് സിആർപിഎഫ്, സിഐഎസ്‌എഫ് സുരക്ഷ ഒരുക്കും.
551 പരീക്ഷ നഗരങ്ങളില്‍ നിന്ന് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിനാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.
പരീക്ഷ കഴിഞ്ഞ് ഒഎംആർ പേപ്പറുകള്‍ തിരികെ കൊണ്ടുപോകുന്നതിനും സുരക്ഷ ഒരുക്കും. ചോദ്യപേപ്പറുകള്‍ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നതിന്റെ ചുമതല വ്യോമ സേനക്കാണ് നല്‍കിയിരിക്കുന്നത്.
അതേസമയം നീറ്റ് യുജി പുനഃപരീക്ഷയില്‍ പുതിയ മാറ്റങ്ങളുമായി നാഷ്ണല്‍ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതല്‍ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണവരെ ചോദ്യ പേപ്പർ ബുക്ക്‌ലെറ്റില്‍ റഫ് വർക്കിനായി നല്‍കിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂണ്‍ 21ന് പുനഃപരീക്ഷ നടപ്പാക്കുക.
