ബസില്‍ ഇടിയ്ക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി; നെടുംകണ്ടത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: നെടുംകണ്ടം തിങ്കള്‍കാട്ടില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

മഞ്ഞപെട്ടി കുഴിപ്പില്‍ ടോം ആണ് മരിച്ചത്.
ബസ് ഇടിക്കാതിരിക്കാൻ ബെക്ക് വെട്ടിച്ച്‌ മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു.

എതിർ ദിശയില്‍ എത്തിയ സ്വകാര്യ ബസില്‍ ഇടിയ്ക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിഞ്ഞ് റോഡില്‍ വീഴുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ടോം വീട്ടില്‍ എത്തി തിരികെ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.