നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച രീതിയിൽ 13 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 13 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

ചെരിപ്പിനുള്ളിൽ അതിവിദ​ഗ്ധമായി ഒളിപ്പിച്ച രീതിയിലാണ് സ്വർണം പിടിച്ചെടുത്തത്.

ക്വാലാലംപൂരിൽ നിന്നും വന്ന വനിതാ യാത്രക്കാരിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.

അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.