നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 43 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി.
ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ യൂസഫാണ് പിടിയിലായത്. 959 ഗ്രാം സ്വര്‍ണം മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
നെടുമ്പാശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുൻപും സ്വര്‍ണം പിടിച്ചിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അരക്കോടി രൂപയുടെ അനധികൃത സ്വര്‍ണമാണ് പിടിച്ചത്.
സൗദി എയര്‍ലൈൻസ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷൗക്കത്തലിയാണ് പിടിയിലായത്. 1168ഗ്രാം സ്വര്‍ണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
