കണ്ണൂർ: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്.
നേരത്ത സമാനമായ റിപ്പോർട്ട് റവന്യൂ വകുപ്പും നല്‍കിയിരുന്നു.
കൈക്കൂലി നല്‍കിയെന്ന പ്രശാന്തൻ്റെ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും.
മൊഴിയല്ലാതെ മറ്റ് തെളിവുകള്‍ നല്‍കാൻ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലൻസ് വ്യക്തമാക്കി.
