കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ നവരാത്രി ആഘോഷം ഒക്ടോബർ 10മുതൽ 13വരെ

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ നവരാത്രി ആഘോഷം ഒക്ടോബർ 10മുതൽ 13വരെ നടക്കും.10ന് വൈകുന്നേരം 5.30ന് പൂജവെപ്പ്. 12ന് രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ നൃത്തസംഗീതാരാധന.

13ന് രാവിലെ 9ന് സംഗീതാരാധന. സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം. 10ന് വിദ്യാരംഭം.

നൃത്ത നൃത്തേതര ഇനങ്ങളിൽ പുതിയ ക്ലാസ് ആരംഭിക്കും. പ്രതിമാസ ഫീസ് 200 രൂപ മാത്രമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു.