എൻ എം വിജയന്റെ മരണം; കേസെടുത്തതിന് പിന്നാലെ ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ അടക്കമുള്ളവരുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്

സുല്‍ത്താൻ ബത്തേരി: വയനാട് ഡി സി സി ട്രഷററർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ നേതാക്കളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്.

മൂന്ന് പേരും വയനാട്ടിലില്ലെന്നാണ് റിപ്പോർട്ടുകള്‍.
സുല്‍ത്താൻ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഒന്നാം പ്രതിയാക്കിയും, ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ രണ്ടാം പ്രതിയാക്കിയും, ഡി സി സി മുൻ ട്രഷറർ കെ കെ ഗോപിനാഥിനെ മൂന്നാം പ്രതിയാക്കിയും അന്തരിച്ച മുൻ ഡി സി സി പ്രസിഡന്റ് പി വി ബാലചന്ദ്രനെ നാലാം പ്രതിയാക്കിയുമാണ് കേസെടുത്തത്.

ഐ സി ബാലകൃഷ്ണൻ തിരുവനന്തപുരത്തുണ്ടെന്നാണ് എം എല്‍ എ ഓഫീസ് പറയുന്നത്. മൂന്ന് പ്രതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയായിരിക്കും ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. എം എല്‍ എ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് അടക്കമുള്ള തുടർനടപടികള്‍ ഉടൻ ഉണ്ടാകുമെന്ന രീതിയില്‍ റിപ്പോർട്ടുകള്‍ വന്നിരുന്നു.