വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കലിപ്പ്; സുഹൃത്തിനെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

തൃശൂർ: സുഹൃത്തിനെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.

കോനൂർ സ്വദേശി പള്ളിപറമ്പില്‍ അശ്വിനെയാണ് കൊരട്ടി പൊലിസ് പിടികൂടിയത്.
കോനൂർ സ്വദേശി ജെഫിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ അശ്വിൻ സ്റ്റേഷൻ റൗഡിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആക്രമണം.

ഈ മാസം അഞ്ചാം തീയതി രാത്രി എട്ടു മണിക്കായിരുന്നു ജെഫിനെ സുഹൃത്ത് അശ്വിൻ ആക്രമിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അശ്വിൻ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ജെഫിൻ ഇത് അനുസരിക്കാതെ വന്നതിലുള്ള പകയാണ് ആക്രമണത്തില്‍ കലാശിച്ചത്.