ഇടുക്കി: ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് അപകടത്തില്‍പ്പെട്ടു.
ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.14 പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം . ടി കമ്പനിക്ക് സമീപമായിരുന്നു അപകടം നടന്നത്. വളവ് തിരിഞ്ഞെത്തിയ ബസ് പാലത്തിലെ കൈവരിയിലേക്ക് ഇടിച്ച ശേഷം സമീപത്തെ ഭിത്തിയിലേക്ക് ഇടിച്ച് നില്‍ക്കുകയായിരുന്നു.
