ലിറ്റില് ഹാര്ട്സ്’ എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. ഷെയ്ൻ നിഗമിനും മഹിമ നമ്ബ്യാര്‍ക്കുമായി ‘ലിറ്റില് ഹാര്ട്സ്’ ടീം കഴിഞ്ഞ ദിവസം ഗ്രാൻഡായൊരു ജന്മദിനാഘോഷം തന്നെ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിലെ ഗ്രാൻഡ് ഹോട്ടലില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്.
“ലിറ്റില്‍ ഹാര്‍ട്ട്സ് പ്രമോഷൻ ഗംഭീരമായ രീതിയില്‍ ആരംഭിക്കുന്നു! ഞങ്ങളുടെ പ്രിയപ്പെട്ട ഷെയ്നിന്റെയും മഹിമയുടെയും ജന്മദിനം ആഘോഷിക്കുന്നതിലൂടെ ഇത് കൂടുതല്‍ സന്തോഷകരവും തിളക്കമുള്ളതുമാകുന്നു,” വീഡിയോ പങ്കിട്ട് നിര്‍മാതാക്കള്‍ കുറിച്ചു.
