പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ ആണ്‍സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍

 

കോഴിക്കോട് : ആനക്കാംപൊയില്‍ സ്വദേശിനി ജിനു, ആണ്‍സുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി ടോംസി എന്നിവരെയാണ് തിരുവമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച്‌ ജിനു നാടുവിട്ടതെന്ന പരാതിയിലാണ് നടപടി.

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ടോമിയെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുന്നത്.

അവിടെ നിന്ന് തിരുവമ്ബാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവർക്കുമെതിരെ ജുവനെെല്‍ ജസ്റ്റിസ് ആക്‌ട് 75 പ്രകാരവും ഐപിസി 317-ാം വകുപ്പ് പ്രകാരവും കേസെടുത്തു. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.