കൊതുക് ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല; വെളുത്തുള്ളി ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ

കോട്ടയം: വീടുകളില്‍ സ്ഥിരം ശല്യമാണ് കൊതുക്. മഴക്കാലമല്ലെങ്കില്‍ പോലും പല വീടുകളിലും കൊതുക് ശല്യം ഇപ്പോള്‍ രൂക്ഷമാണ്.

കൊതുകിനെ നിസാരന്മാരായി കാണാൻ കഴിയില്ല. മാരകരോഗാണുക്കളെയാണ് ഇവ വഹിക്കുന്നത്. അതിനാല്‍ എപ്പോഴും പ്രതിരോധം ആവശ്യമാണ്.

കൊതുകിനെ പ്രതിരോധിക്കാൻ പലരും മാർക്കറ്റില്‍ കിട്ടുന്ന രാസവസ്തുക്കള്‍ ചേർന്ന് സാധനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷമാണ്. പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച്‌ എങ്ങനെ കൊതുകിനെ തുരത്താമെന്ന് നോക്കിയാലോ?

വൃത്തി

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തത് തന്നെയാണ് കൊതുക് വരാനുള്ള പ്രധാന കാരണം. വീടിന് പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നു. അതിനാല്‍ വീട്ടില്‍ വെള്ളം കെട്ടിനിർത്തരുത്. കൂടാതെ ജലസംഭരണിയും സെപ്റ്റിക് ടാങ്കും അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുക് ലാർവകളെ വെള്ളത്തില്‍ കണ്ടാല്‍ മണ്ണെണ്ണയോ മറ്റ് രാസലായനികളോ തളിക്കുക.

പച്ചക്കർപ്പൂരം

വീട്ടില്‍ കൊതുക് ശല്യം രൂക്ഷമായാല്‍ 20 മിനിറ്റ് പച്ചക്കർപ്പൂരം കത്തിച്ചുവയ്ക്കുക. ഇത് കൊതുകിനെ തുരത്തുന്നു.

വെളുത്തുള്ളി

കൊതുകില്‍ നിന്ന് രക്ഷനേടാനുള്ള ഒരു ഉത്തമമാർഗമാണ് വെളുത്തുള്ളി. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുക് പിന്നെ ആ പരിസരത്തേക്ക് വരില്ല.

നാരങ്ങ

നാരങ്ങയും ഗ്രാമ്ബൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം മുറിയില്‍ സ്‌പ്രേ ചെയ്താല്‍ പിന്നെ കൊതുക് ശല്യം ഉണ്ടാകില്ല.

ആര്യവേപ്പില

ആര്യവേപ്പില ഉണക്കിയതും ക‌ർപ്പൂരവും ഒരുമിച്ച്‌ കത്തിച്ചാല്‍ കൊതുകിനെ തുരത്താം. അതുപോലെ വേപ്പെണ്ണ മുറിയില്‍ സ്‌പ്രേ ചെയ്യുന്നതും കൊതുകിനെ ഓടിക്കുന്നു.