വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതഭൂമിയിലെത്തിയ നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ചെകുത്താനെതിരെ പോലീസ് കേസ്.
ഫേസ്ബുക്കിൽ ചെകുത്താൻ എന്ന് പേരിൽ അറിയപ്പെടുന്ന ഈ തിരുവല്ല സ്വദേശിയുടെ യഥാർത്ഥ പേര് അജു അലക്സ് എന്നാണ്.
ഇയാളുടെ ഫേസ്ബുക്ക് പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്.
കേസെടുത്തതിന് പിന്നാലെ ചെകുത്താൻ ഒളിവിൽ പോയി.
ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ്.എച്ച്.ഒ, ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു
വയനാട്ടിൽ ദുരിത ഭൂമിയിലെത്തിയ മോഹൻലാലിനെ അധിക്ഷേപിച്ച ചെകുത്താനെതിരെ പോലീസ് കേസെടുത്തു
