കോട്ടയം: ഫോണ്‍ നഷ്ടപ്പെട്ടെന്ന് ഓർത്ത് ടെൻഷൻ വേണ്ട, പൊലീസിന്റെ ‘സിയാർ’ പോർട്ടലിലൂടെ തിരിച്ചു കിട്ടും.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ എത്രയും വേഗം പൊലീസില്‍ പരാതി നല്‍കണം. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോർട്ടല്‍ വഴിയോ പരാതി നല്‍കാം.
ഫോണ്‍ നഷ്ടപ്പെട്ടാല്‍
നേരിട്ടോ, ഓണ്‍ലൈനായോ (‘തുണ’ പോർട്ടല്‍) പൊലീസില്‍ പരാതി നല്‍കണം.
ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കാം
കിട്ടുന്ന രസീതും, സ്വന്തം ഐ.ഡി കാർഡും ഉപയോഗിച്ച് https://www.ceir.gov.in പോർട്ടലില്‍ രജിസ്‌റ്റർ ചെയ്യണം ( ഡ്യൂപ്ലിക്കേറ്റ് എടുത്ത സിം കാർഡില്‍ മെസേജ് സിസ്‌റ്റം ആക്റ്റീവ് ആയതിനു ശേഷം മാത്രമേ (24 മണിക്കൂർ ) പോർട്ടലില്‍ രജിസ്‌റ്റർ ചെയ്യാൻ സാധിക്കൂ )
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം?
www.ceir.gov.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം കാണാം
ഫോമില്‍ മൊബൈല്‍ നമ്പർ, ഐ.എം.ഇ.ഐ നമ്പർ, ബ്രാൻഡിന്റെ പേര്, മോഡല്‍, ഇൻവോയ്‌സ് എന്നിവ നല്‍കണം.
നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയതി, സ്ഥലം, പൊലീസ് സ്‌റ്റേഷൻ, പരാതിയുടെ നന്മർ, പരാതിയുടെ പകർപ്പ് എന്നിവ നല്‍കണം.
ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.
ശേഷം ഒരു റിക്വസ്റ്റ് ഐ.ഡി ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.
24 മണിക്കൂറിനകം നിങ്ങള്‍ നല്‍കിയ ഐ.എം.ഇ.ഐ നമ്ബർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ഫോണില്‍ പ്രവർത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയല്‍ ബ്ലോക്ക് ചെയ്താലും ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിക്കും.
ഫോണ്‍ തിരിച്ച് കിട്ടിയാല്‍
www.ceir.gov.in വെബ്‌സൈറ്റില്‍ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐ.ഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിം കാർഡിട്ട് ഉപയോഗിക്കാം.
