തൃശൂർ: പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച് ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഒൻപത് മാസമായി ദമ്പതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും.
ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെന്നാണ് ജീജി മാരിയോ ആരോപിക്കുന്നത്. അന്നു വൈകുന്നേരം 5.30ഓടെ ജീജി മാരിയോ ഭർത്താവ് മാരിയോ ജോസഫിന്റെ വീട്ടിലെത്തി. തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച് തീർക്കാനാണ് ജീജി എത്തിയത്.
എന്നാല്‍ സംസാരത്തിനിടെ തർക്കം വഷളായി. ഈ സമയത്ത് മാരിയോ ജീജിയുടെ തലയില്‍ സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചതായും, തുടർന്ന് ഇടത് കൈയില്‍ കടിച്ചതായും, തലമുടി വലിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഘർഷത്തിനിടെ ഏകദേശം 70,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മാരിയോ നശിപ്പിച്ചുവെന്നുമാണ് പരാതി.
