നിച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു.
ഈ മാസം 22വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹെെക്കോടതിയാണ് ഉത്തരവിട്ടത്. ഷോണ്‍ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ നേരത്തെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന , വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
2022ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിന് പണം മുടക്കാൻ പറവ ഫിലിംസാണ് സമീപിച്ചത്. 2022 നവംബർ 30ന് കരാറില്‍ ഒപ്പുവച്ചു. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കള്‍ പണം കെെപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.
