ഭാര്യയെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ 75കാരൻ നാരായണൻ നായരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെയാണ് സംഭവം. വീട്ടുപറമ്പിൽ നിന്ന് തെങ്ങോല എടുക്കാൻ പോയപ്പോൾ നാരായണൻ നായരുടെ ഭാര്യ രാജാമണിയെ കടന്നലുകൾ കുത്തുകയായിരുന്നു. നിലവിളി കേട്ട് നാരായണൻ നായർ എത്തുമ്പോൾ ഭാര്യ കടന്നൽകുത്തേറ്റ് പിടയുന്നതാണ് കണ്ടത്. പിന്നാലെ നാരായണൻ നായർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചിരുന്നു.
ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് 75കാരൻ കുഴഞ്ഞുവീണു; പിന്നാലെ ഹൃദയാഘാതം മൂലം ദാരുണാന്ത്യം, സംഭവം കാസർഗോഡ്
