മമ്മൂട്ടിയും മോഹൻലാലും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രമാണ് പാട്രിയറ്റ്. മോശമില്ലാത്ത പ്രതികരണമാണ് ചിത്രം നേടുന്നത്.
ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 61.25 കോടി നേടിയാണെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്. കേരളത്തില്‍ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്.
ആദ്യ ദിന കളക്ഷനില്‍ 69 കോടി നേട്ടമുണ്ടാക്കിയ എമ്പുരാന്റെ കളക്ഷനെ മറികടന്നില്ലെങ്കിലും മികച്ച നേട്ടമാണ് പേട്രിയറ്റ് സ്വന്തമാക്കിയത്. ചിത്രം 29.1 കോടി രൂപയാണ് ആദ്യ ദിനം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്.
മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളില്‍ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനല്‍ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു.
