തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യ പൊതി എറിഞ്ഞ ഗായകന് എം.ജി ശ്രീകുമാറിന് കാല് ലക്ഷം രൂപയുടെ പിഴ.
മുളവുകാട് പഞ്ചായത്തിലെ ഗായകന്റെ വീട്ടില്‍ നിന്നും മാലിന്യപ്പൊതി വീഴുന്നതിന്റെ വീഡിയോ ദൃശ്യം വിനോദ സഞ്ചാരിയുടെ മൊബൈല്‍ ഫോണില്‍ പതിയുക ആയിരുന്നു.
തുടര്‍ന്ന് ഇദ്ദേഹം വിഡിയോ സഹിതം പരാതി നല്‍കിയതോടെ പഞ്ചായത്ത് അധികൃതര്‍ ഗായകന് 25,000 രൂപയുടെ പിഴ നോട്ടിസ് നല്‍കുക ആയിരുന്നു.
വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നല്‍കിയത്. തുടര്‍ന്നു ഗായകന് കഴിഞ്ഞ ദിവസം പിഴ ഒടുക്കി. എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് തിരിച്ചറിയാനാവില്ല.
