കണ്ണൂർ: മാട്ടൂലില്‍ മുസ്‍ലിം ലീഗ് നേതാവിന് ലീഗ് പ്രവർത്തകരുടെ മർദനം.
മാട്ടൂല്‍ പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡൻ്റ് നസീർ ബി മാട്ടൂലിനാണ് മർദനമേറ്റത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് മർദനം.
ലീഗ് ഓഫീസിന് സമീപത്ത് വച്ചാണ് നസീറിന് മർദനമേറ്റത്. റോഡില്‍ വെച്ചാണ് നസീറിനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചയാള്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നെതന്നാണ് സൂചന. മര്‍ദനത്തിനിടെ അവശനായി റോഡില്‍ കുഴഞ്ഞുവീണ നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
