കോട്ടയത്തെ കോർട്ട് സെൻ്ററുകൾ കേന്ദ്രീകരിച്ച് അഭിഭാഷക അവകാശ സംരക്ഷണ ദിനാചരണം ഡിസംബർ 5ന്

കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ കമ്മറ്റിയും ഡിസംബർ 5-ാം തീയതി അഭിഭാഷക അവകാശ സംരംക്ഷണ ദിനാചരണം കോട്ടയത്തെ മുഴുവൻ കോർട്ട് സെൻ്ററുകൾ കേന്ദ്രീകരിച്ച് നടത്തുമെന്നു കോട്ടയം ജില്ലാ കമ്മറ്റി അറിയിച്ചു.

അഭിഭാഷകർക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെതിരെ സംരംക്ഷണം ഉറപ്പ് വരുത്തുന്നതിലേക്ക് നിയമനിർമ്മാണ നടമെന്നുള്ള വർഷങ്ങളായി അഭിഭാഷകർ കേന്ദ്ര സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുതാണ്.

കൂടാതെ ജൂനിയർ അഭിഭാഷകരുടെ സ്റ്റൈഫൻ്റ് 5000 രൂപയായി ഉയർത്തുക, അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുക, ഉയർത്തിയ ചെക്ക് കേസുകളിലെയും കുടുംബ കോടതികളിലെയും ഫീസ് വർദ്ധന പിൻവലിക്കുക, പെറ്റി കേസുകൾ തീർപ്പാക്കുവാൻ ഈവനിഗ് കോടതികൾ സ്ഥാപിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചാവും ഡിസംബർ 5-ാം തീയതി അഭിഭാഷക അവകാശ സംരക്ഷണ ദിനാചരണം നടത്തുക എന്ന് ജില്ലാ പ്രസിഡൻ്റ് അഡ്വ: പി. സതീഷ് ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മറ്റി അറിയിച്ചു.

സംസ്ഥാന ജന:സെക്രട്ടറിമാരായ അഡ്വ: എൻ.സി.ജോസഫ്, അഡ്വ: രഞ്ചിത് ജോൺ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ: പ്രകാശ് വടക്കൻ, അഡ്വ: റോബിൻ എബ്രഹാം, അഡ്വ: ജോർജ്ജ് വി തോമസ്, അഡ്വ: സാജു വി. ജോസഫ്, അഡ്വ: ജോസഫ് പി.എം, എന്നിവർ സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.

അഡ്വ: അനിൽ ജി മാധവപ്പള്ളി (കോട്ടയം) ,അഡ്വ: അനിൽകുമാർ എം എസ് (ചങ്ങനാശ്ശേരി), അഡ്വ: ശ്രീകാന്ത് സോമൻ (വൈക്കം), അഡ്വ :റോയി ജോർജ്ജ് (ഏറ്റുമാനൂർ ) , അഡ്വ: രാജ്‌മോഹൻ (കാഞ്ഞിരപ്പള്ളി ) , അഡ്വ: മനോജ് ജോർജ്ജ് (പാലാ) എന്നിവർ യോഗത്തിൽ പ്രഭാഷണം നടത്തി. യോഗത്തിന് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: മജേഷ് പി ബി നന്ദി പറഞ്ഞു.