കോട്ടയം: കുമ്മനം അമ്പൂരം പാലത്തില്‍ നിന്ന് അമ്മയും മകളും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിഞ്ഞു അപകടം.
പാലത്തില്‍ നിന്നും ഇറങ്ങിയ കാർ ആശാൻ പാലത്തിലേയ്ക്കു കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കാറിനുള്ളില്‍ നിന്നും അമ്മയെയും മകളെയും രക്ഷിച്ചു.
അപകടത്തെ തുടർന്ന് രണ്ടു പേർക്കും നിസാര പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ആറ്റില്‍ വീണ കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.
