കുടുംബശ്രീയില്‍ വീണ്ടും അവസരം; ജില്ലാ തലത്തില്‍ ഒഴിവുകള്‍; പ്രതിമാസം 30,000 രൂപ ശമ്പളം; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: കുടുംബശ്രീ ജില്ല മിഷനുകളില്‍ ജോലി നേടാൻ അവസരം. ജില്ല പ്രോഗ്രാം മാനേജർ തസ്തികയില്‍ ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

കരാർ റിക്രൂട്ട്മെന്റാണിത്. താല്‍പര്യമുള്ളവർക്ക് കുടുംബശ്രീ വെബ്സൈറ്റ് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷകള് കേരള സർക്കാർ സിഎംഡി വെബ്സെെറ്റ് മുഖേന നല്‍കണം.

അവസാന തീയതി: സെപ്റ്റംബർ 30

തസ്തികയും, ഒഴിവുകളും

കുടുംബശ്രീ ജില്ല മിഷനില്‍ ജില്ല പ്രോഗ്രാം മാനേജർ റിക്രൂട്ട്മെന്റ്. ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍ 01. ഒഴിവില്‍ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് കുടുംബശ്രീ അറിയിച്ചു.

കരാറില്‍ ഏർപ്പെടുന്ന ദിവസം മുതല്‍ ആ സാമ്ബത്തിക വർഷം അവസാനിക്കുന്ന തീയതി വരെയായിരിക്കും കരാർ കാലാവധി.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 31.07.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ എംബിഎ നേടിയിരിക്കണം.

സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങള്‍, പ്രോജക്ടുകള്‍ എന്നിവയില്‍ വൈദഗ്ധ്യ വികസനം സംബന്ധിച്ച മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

ജോലിയുടെ സ്വഭാവം

കുടുംബശ്രീ ജില്ലമിഷനിലെ വൈദഗ്ദ്യ വികസന മേഖലയിലെ പ്രവർത്തനം. സംസ്ഥാനത്തിനകത്തും പുറത്തുമായി ഫീല്‍ഡ്തല പ്രവർത്തനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ബയോഡാറ്റ സ്ക്രീനിങ് നടത്തി യോഗ്യതയും, പ്രവൃത്തി പരിചയവും പരിഗണിച്ച്‌ തെരഞ്ഞെടുക്കും. ശേഷം ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവ നടത്താനുള്ള അധികാരം സിഎംഡിക്ക് ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കുടുംബശ്രീ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ജില്ല പ്രോഗ്രാം മാനേജർ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത്, പൂർണമായി വായിച്ച്‌ മനസിലാക്കുക.

അപേക്ഷകള്‍ നിശ്ചിത ഫോർമാറ്റില്‍ സമർപ്പിക്കണം. നിയമനം സംബന്ധിച്ച നടപടികള്‍ സെന്റർ ഫോർ മാനേജ്മെന്റ് മുഖേനയാണ് നടക്കുന്നത്. അപേക്ഷ ഫീസായി 500 രൂപ അടയ്ക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. വൈകുന്നേരം 5 മണി.

അപേക്ഷ: https://cmd.kerala.gov.in/