കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുവിന് കൂട്ടിരിക്കാനെത്തിയ യുവതിക്കുനേരെ പീഡനശ്രമം: ഒരാളെ കസ്റ്റഡിയിലെടുത്തു

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡന ശ്രമം.

ട്രോമ കെയർ ഐസിയുവിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഐസിയുവിലുള്ള ബന്ധുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. അമ്മഞ്ചേരി സ്വദേശി അനൂപാണ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ പിടിച്ചത്.

ഭർത്താവും മറ്റു കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് എയ്ഡ് പോസ്റ്റിലെ പൊലീസിന് കൈമാറി. കൂട്ടുകാരന്റെ അമ്മയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണെന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്.

പിന്നീട് ഗാന്ധിനഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ വിട്ടയച്ചു.