കോട്ടയം കുമരകം പഞ്ചായത്തിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ കുടുംബവീട്ടിൽ വൈദ്യുതി മോഷണം; വിജിലൻസ് സംഘം വീട്ടിലെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; 38,000 രൂപ പിഴയും ഈടാക്കി

കോട്ടയം: കുമരകം പഞ്ചായത്തിലെ കോൺഗ്രസ് വാർഡ് മെമ്പറുടെ കുടുംബവീട്ടിൽ നിന്ന് വൈദ്യുതി മോഷണം പിടികൂടി.

കെഎസ്ഇബി ആൻ്റി പവർ സ്ക്വഡാണ് മോഷണം പിടിച്ചത്.

38,000 രൂപ പിഴ ഈടാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

13ാം വാർഡ് മെമ്പർ ജോഫി ഫെലിക്സ് നടുവിലേപ്പറമ്പിലിന്റെ എസ്ബിഐക്ക് സമീപമുള്ള കുടുംബവീട്ടിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

മീറ്റർ വഴിയല്ലാതെ അനധികൃതമായി വെൽഡിങ് ജോലികൾക്ക് വൈദ്യുതി എടുക്കുന്നതാണ് കണ്ടെത്തിയത്.
തുടർന്ന് വിജിലൻസ് സംഘം വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു.
പിഴ അടച്ചതിനാൽ ആണ് കണക്ഷൻ പുനസ്ഥാപിച്ചതെന്ന് കെഎസ്ഇബി.