കെഎസ്‌ആര്‍ടിസി പെൻഷൻ തുക രണ്ടാഴ്ചയ്‌ക്കകം നല്‍കും; ഹൈക്കോടതിയെ അറിയിച്ച്‌ സര്‍ക്കാര്‍

കൊച്ചി: കെഎസ്‌ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് ഹൈക്കോടതിയോട് സർക്കാർ.

മൂന്ന് മാസത്തെ പെൻഷൻ കുടിശികയാണ് നല്‍കാനുള്ളത്.
സഹകരണ സംഘങ്ങളുടെ കണ്‍സോർഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സർക്കാർ അറിയിച്ചു.

കണ്‍സോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

മൂന്ന് മാസമായി പെൻഷൻ തുക കിട്ടാത്തതിനാല്‍ കെഎസ്‌ആർടിസിയിലെ 42,170 പെൻഷൻകാരില്‍ ഭൂരിഭാഗവും ബുദ്ധിമുട്ടിലാണ്. 12 വർഷമായി പെൻഷൻ പരിഷ്കരണം, ഡിഐർ വർദ്ധന എന്നിവ നടന്നിട്ടില്ല.

12 വർഷം മുൻപുള്ള തുക കൊണ്ടാണ് പെൻഷൻകാർ ജീവിക്കുന്നത്. 2021ല്‍ കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചപ്പോള്‍ പെൻഷൻ പരിഷ്കരണം നടത്തിയില്ല.