വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോട്ടയം : നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളേജ് വിദ്യാർഥിയായ അദ്വൈതാണ് (21) ആണ് മരിച്ചത്. എറണാകുളം കുമ്ബളം സ്വദേശിയാണ്.

കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍  നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനു മുകളിൽ കയറിയ യുവാവിന് ഷോക്ക് ഏൽക്കുകയായിരുന്നു.

ട്രെയിനിന്റെ ഗോവണിയില്‍ കൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.