കോട്ടയം പാലാ-തൊടുപുഴ റോഡിൽ കാർ ലോറിയിൽ ഇടിച്ച് അപകടം; നെഞ്ചുവേദന അനുഭവപ്പെട്ട കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു ; കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം

പാലാ : പാലാ -തൊടുപുഴ റോഡിൽ കാർ ലോറിയിൽ ഇടിച്ച് അപകടം. അപകട സമയത്ത്

നെഞ്ചുവേദന അനുഭവപ്പെട്ട കാർഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പള്ളി ടൗണിന് സമീപമാണ് ഇന്ന് അപകടമുണ്ടായത്. കാർ തെറ്റായ ദിശയിലെത്തി

ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.

കാർ ഓടിച്ചിരുന്ന മധ്യവയസ്കൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നെഞ്ചുവേദനയെ തുടർന്ന് കാർ

ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി.